കോട്ടയം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രമുഖനും കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയർമാനുമായ ഏബ്രഹാം ഇട്ടിച്ചെറിയ ചക്കാലയിൽ (88) അന്തരിച്ചു. സംസ്കാരം പിന്നീട്.
അരനൂറ്റാണ്ടിലേറെയായി കോട്ടയത്തെ സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം വൈഎംസിഎ, രാമവർമ യൂണിയൻ ക്ലബ് എന്നിവയുടെയും മുൻ പ്രസിഡന്റായിരുന്നു.
ഭാര്യ: ആനി ലില്ലി, തിരുവല്ല കോവൂർ കുടുംബാംഗം. മക്കൾ: അനീറ്റ തോമസ് (ന്യൂജേഴ്സി), ബിനീറ്റ വർഗീസ് (ബംഗളൂരു), സി.ഐ. ഏബ്രഹാം (കോട്ടയം), ആനി ഏബ്രഹാം (ബംഗളൂരു). മരുമക്കൾ: ഏബ്രഹാം തോമസ് (ന്യൂജേഴ്സി), ജോൺസൺ വർഗീസ് (ബംഗളൂരു), അശ്വതി പൗലോസ് (കുന്നംകുളം), സുരേഷ് ഏബ്രഹാം (ബംഗളൂരു).